ഓയിൽ ലീക്കായി റോഡിൽ വീണു: കഴുകി അഗ്‌നിരക്ഷാ സേന

കാട്ടിക്കുളം: കാട്ടിക്കുളം കുട്ട റോഡില്‍ രാത്രി പത്തരയോടെ ലോറിയില്‍ നിന്നും ഓയില്‍ ലീക് ആയി റോഡില്‍ വീണു. കൊടും വളവില്‍ ആയതിനാല്‍ ബൈക്ക് യാത്രികരടക്കമുള്ളവര്‍ തെന്നി വീണു അപകടമു ണ്ടായി.ഇതിനെ തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി റോഡില്‍ വെള്ളം അടിച്ചു ഓയില്‍ കഴുകി അപകടവസ്ഥ ഒഴിവാക്കി.

Comments (0)
Add Comment