ഭർത്താവിന്‍റെ ലിംഗം മുറിച്ചുമാറ്റി രണ്ടാം ഭാര്യ

കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ജഗ്ദീഷ്പുരിലെ ‌ഫസൻഗഞ്ച് കച്ച്‌നാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. അൻസാർ അഹമ്മദ് ആണ് രണ്ടാം ഭാര്യ നസ്‌നീൻ ബാനോയുടെ ആക്രമണത്തിന് ഇരയായത്. സബേജുൽ, നസ്‌നീൻ ബാനോ എന്നീ രണ്ടു ഭാര്യമാരുള്ള അഹമ്മദിന് ഇരു വിവാഹങ്ങളിലും കുട്ടികളില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് പരിസരവാസികൾ‌ പറയുന്നു.

സംഭവദിവസവും രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ജനനേന്ദ്രിയം രണ്ടാം ഭാര്യ മുറിച്ചുമാറ്റിയത്. ഗുരുതരമായി പരുക്കേറ്റ അൻസാർ അഹമ്മദിനെ ജഗ്ദീഷ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് റായ്ബറേലി എയിംസിൽ‌ പ്രവേശിപ്പിച്ചു. ഭാര്യ നസ്‌നീൻ ബാനോയെ കസ്റ്റഡിയിലെടുത്തതായി ജഗദീഷ്പുർ പൊലീസ് അറിയിച്ചു.

Comments (0)
Add Comment