മിസ് വയനാട് ജൂനിയർ കിരീടം നേടി നൈക ഷൈജിത്

ബത്തേരി: മോഡൽഫ്യൂസ് മോഡലിംഗ് ഏജൻസി ബത്തേരിയിൽ നടത്തിയ ഇൻ്റർനാഷണൽ റൺവേ 2025 ഫാഷൻ ഷോയിൽ മിസ് വയനാട് ജൂനിയർ കിരീടം നേടി വയനാട് വെള്ളമുണ്ട സ്വദേശിനിയായ നൈക ഷൈജിത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ ട്രഡീഷണൽ, ബീച്ച്, ഗൌൺ എന്നിങ്ങനെ മൂന്നു വിഭാഗത്തിൽ മത്സരിച്ചാണ് ഈ മൂന്നാം ക്ലാസുകാരി വിജയിയായത്.

മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ മിസ് കോൺഫിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതും നൈകയാണ്. ഫാഷൻ റാമ്പിലെ നടത്തം, കുട്ടികളുടെ ടാലൻ്റ് തുടങ്ങിയവ വിലയിരുത്തിയാണ് ഫാഷൻ റൺവേയിലെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ഇതുവരെ ഒമ്പത് ഫാഷൻ മത്സരങ്ങളിൽ പങ്കെടുത്ത നൈക ഏഴിലും ടൈറ്റിൽ, റണ്ണറപ്പ്, തുടങ്ങിയവ നേടിയിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിൽ അഭിനയിച്ചിട്ടുള്ള നൈകയ്ക്ക് കൂടുതൽ സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ട്.

പരസ്യങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഈ മിടുക്കി അഭിനയിച്ചുകഴിഞ്ഞു. എടവക ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷൈജിത്തിൻ്റെയും ഫിസിയോതെറാപ്പിസ്റ്റ് ദിവ്യയുടെയും മകളാണ്. സഹോദരൻ നൈൈതിക്. വെള്ളമുണ്ട എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ നൈക പഠനത്തിലും മിടുക്കിയാണ്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയാട്രിക്സ് മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യൽ മോഡലായ നൈക റോയൽ മിസ് ഇന്ത്യ, മിസ് കർണാടക കിരീട ജേതാവും ബിയാട്രിക്സ് സിഇഒയുമായ ഹിനാ എൽസയുടെ ശിക്ഷണത്തിലാണ് മോഡലിംഗ് രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്നത്. മോഡൽഫ്യൂസ് സിഇഒ നിഖിൽ ജോർജ്, ഷോ ഡയറക്ടർ സ്റ്റെഫി മാത്യു, കൊറിയോഗ്രാഫർ മിഥുല നായർ തുടങ്ങിയവരാണ് ഇൻ്റർനാഷണൽ റൺവേയ്ക്കുവേണ്ട പരിശീലനം നൽകിയത്.

Comments (0)
Add Comment