വീടിനുള്ളിൽ രാജവെമ്പാല; കണ്ടെത്തിയത് അടുക്കളയിലെ ബെര്‍ത്തിന്റെ താഴെ

കണ്ണൂർ ∙ ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ പുതുപ്പറമ്പിൽ ജോസിന്റെ വീട്ടില്‍നിന്നാണ് ഇന്നലെ രാത്രി പാമ്പിനെ പിടികൂടിയത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സർപ്പ വൊളന്റിയർമാർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.

Comments (0)
Add Comment