മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി ഇൻസ്‌പെക്ടർ എ.യു. ജയപ്രകാശ്

കൽപ്പറ്റ: 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എ.യു. ജയപ്രകാശ് അർഹനായി. വയനാട് ജില്ലയിലെ പുൽപ്പള്ളി, ചീയമ്പം ഷെഡ് സ്വദേശിയാണ് ഇദ്ദേഹം. അടക്കാച്ചിറയിൽ ജയപ്രകാശ് തന്റെ മികച്ച സേവനത്തിനാണ് ഈ അംഗീകാരം നേടിയത്. കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മിനുവാണ് അദ്ദേഹത്തിന്റെ ഭാര്യ. ലക്ഷ്മി പ്രിയ, ഋതു രാഗ് എന്നിവരാണ് മക്കൾ.

Comments (0)
Add Comment