അനധികൃത നിലം നികത്തൽ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ്. മാനന്തവാടി വില്ലേജ് ഓഫീസർ ആയിരുന്ന എസ് രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുഴിനിലം സ്വദേശി ഷമീറിനെതിരെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.