കർഷകരെ ആദരിച്ചു

തരുവണ:ചിങ്ങം ഒന്ന് കർഷക ദിനത്തിൽ മാനന്തവാടി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഗം കർഷകരെ ആദരിച്ചു.കിണറ്റിങ്ങലെ പഴയ കാല കർഷകനും മുപ്പത് വർഷ കാലം കൃഷി ഭവനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കാര്യാനിക്കൽ മുഹമ്മദിനെ മണ്ഡലം കർഷക സംഗം പ്രസിഡന്റ് മുതിര മായൻ ഷാൾ അണിയിച്ചു ആദരിച്ചു.തരുവണ സഹകരണ ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റ് ജിൻഷാദ് വാരാമ്പറ്റ,കർഷക സംഗം പഞ്ചായത്ത് സെക്രട്ടറി എ.കെ.ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment