കോഴിക്കോട്: കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് മർദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദനമേറ്റത്. പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.