മാലിന്യ മുക്‌തം നവകേരളം:ജനകീയ ശുചീകരണം നടത്തി

മാനന്തവാടി നഗരസഭയുടെ മാലിന്യ മുക്‌തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണം നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു.മാനന്തവാടി 25 ാം ഡിവിഷനിൽ ബിവറേജസ് കോർപ്പറേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രനിധികൾ,നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ഡിവിഷൻ കൗൺസിലർ അഡ്വ. സിന്ധു സെബാസ്റ്റ്യൻ,കൗൺസിലർ സിനി ബാബു, സീനിയർ പബ്ളിക് ഹെൽത്ത് സന്തോഷ്,ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ,തുഷാര എന്നിവർ സംസാരിച്ചു.

Comments (0)
Add Comment