മാനന്തവാടി : കേന്ദ്ര സർക്കാർ പദ്ധതിയായ റൂസ കോളേജ് ഉദ്ഘാടന പരിപാടിയിൽ കേന്ദ്ര സർക്കാരിനെ അവഗണിച്ച പിണാറയി സർക്കറിൻ്റെ പരിപാടി എന്ന രീതിയിൽ ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ.ഉദ്ഘാടന വേദിക്ക് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പരിപാടി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം, മണ്ഡലം പ്രസിഡന്റ് മാരയ ജിതിൻ ഭാനു , സുമ രാമൻ, പാലക്കാട് മേഖല ഉപാധ്യക്ഷൻ പുനത്തിൽ രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരയ എം. പി. സുകുമാരൻ, വിൽഫ്രഡ് ജോസ്, ജില്ലാ വൈസ് പ്രസിഡൻ്റ് കൂവണ വിജയൻ, സോഷ്യൽ മീഡിയ ജില്ലാ കൺവിനർ എൻ.എൻ. മനോജ്, ശശി കരിമ്പിൽ, നിധീഷ് ലോകനാഥ് തുടങ്ങിയർ നേതൃത്വ നൽകി.