മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസുദനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അവിവാഹിതനായ ഇദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.