രാഹുലിനെതിരായ പ്രതിഷേധത്തിന് ഉപയോഗിച്ച കോഴി ചത്തു; മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ കഴിഞ്ഞ ദിവസം കോഴികളുമായി മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ പരാതി. പ്രതിഷേധത്തിനായി കൊണ്ടുവന്ന കോഴി ചത്തതിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും പരാതി ലഭിച്ചത്.

എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് കോഴി ചത്തത്. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്.

മാർച്ചിനിടെ സംഘർഷമുണ്ടായപ്പോൾ പോലീസിനുനേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. കോഴിയോട് ക്രൂരതകാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരേ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിനിടെ പൊരിവെയിലത്ത് എംഎൽഎ ഓഫീസ് ബോർഡിൽ പ്രവർത്തകർ കോഴികളെ കെട്ടിത്തൂക്കിയിരുന്നു.

Comments (0)
Add Comment