ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; യുവതിക്കെതിരെ പൊലീസിൽ പരാതി

ഗുരുവായൂർ ∙ ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. ജാസ്മിൻ ജാഫർ എന്ന യുവതിയാണു ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വിഡിയോ ചിത്രീകരിച്ച് റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ടെംപിൾ പൊലീസിൽ പരാതി നൽകി. പരാതി കോടതിക്ക് അയച്ചു. കോടതി നിർദേശപ്രകാരം അന്വേഷണം നടത്തും.

Comments (0)
Add Comment