നിയന്ത്രണം വിട്ട് കാർ മതിലിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം∙ ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്.

കൊല്ലം ഓയൂരിൽ പയ്യക്കോട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Comments (0)
Add Comment