പൊലീസിലും രക്ഷയില്ല! മോശം സന്ദേശങ്ങൾ അയച്ചു, എസ്പിക്കെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

തിരുവനന്തപുരം∙ മോശം സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ രണ്ട് വനിതാ എസ്ഐമാർ പരാതി നൽകി. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാൻ പൊലീസ് മേധാവി നിർദേശം നൽകി.

നേരിട്ട് എസ്ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.

Comments (0)
Add Comment