സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ (മൊയ്തീൻ്റെ മകൻ) ആണ് അറസ്റ്റിലായത്. പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ബാവലിയിൽ നിന്നും KL 72 7551 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
പനമരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (G) ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ, ധന്വന്ത് കെ.ആർ, അജ്മൽ കെ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എൻ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.