കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 695 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. മേപ്പാടി മുക്കിൽപീടിക സ്വദേശി നിധിഷ് എൻ.എൻ (24) ആണ് എക്സൈസ് പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കാട്ടി എന്നറിയപ്പെടുന്ന അനൂപ് രക്ഷപ്പെട്ടു. കേരള മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റും സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. ബാവലിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബൈക്കിൽ രക്ഷപ്പെട്ട അനൂപിനായുള്ള തിരച്ചിൽ ഊർജിതമാക്കി. നേരത്തെയും കഞ്ചാവ് കേസിൽ പ്രതിയായിരുന്നു നിധിഷ്. ഇയാളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ ഇ.സി, പ്രിവന്റീവ് ഓഫീസർ ജോണി കെ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ., അജയ് കെ.എ, ചന്ദ്രൻ പി.കെ, മനു കൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഡ്രൈവർ) ബാലചന്ദ്രൻ എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.

Comments (0)
Add Comment