ദേശീയ സോറോബന്‍ ആന്‍ഡ് മെന്റല്‍ മാത്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം നേടി മുഹമ്മദ് ഇഷാന്‍ അഷ്‌റഫ്

തലപ്പുഴ: ദേശീയ സോറോബന്‍ ആന്‍ഡ് മെന്റല്‍ മാത്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം നേടി തലപ്പുഴ ചുങ്കം സ്വദേശി മുഹമ്മദ് ഇഷാന്‍ അഷ്‌റഫ്. സൗദി അറേബ്യയിലെ റിയാദ് ബ്രിട്ടീഷ് കരിക്കുലം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇഷാന്‍ അബാകസ് കോമ്പറ്റിഷനിലാണ് 2023-24 വര്‍ഷങ്ങളില്‍ ഉന്നത വിജയം നേടി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. തലപ്പുഴ ചുങ്കം നേടുവാഞ്ചേരി അഷ്‌റഫിന്റെ മകനാണ് ഇഷാന്‍.

Comments (0)
Add Comment