കുറ്റ്യാടി ചുരത്തിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു

ആന്ധ്ര പ്രദേശില്‍ നിന്നും ലോഡുമായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറായ ആന്ധ്ര സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തി വിടുന്നത് കൊണ്ട് മേലേ പൂതംപാറയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.ഇന്നലെ രാത്രിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇന്ന് ഗതാഗതം പുനഃസ്ഥാപിച്ചേക്കും.

Comments (0)
Add Comment