കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. 52 സെൻറ് വിസ്തൃതിയുള്ള കുളത്തിൽ ശുദ്ധജല മത്സ്യ കർഷകയായ ലക്ഷ്മി രാധാകൃഷ്ണനാണ് മത്സ്യകൃഷി ചെയ്തു വരുന്നത്. അക്വാകൾച്ചർ പ്രൊമോട്ടർ രാജി ഹരീന്ദ്രനാഥ്, അച്ചപ്പൻ കുനിമ്മൽ, കെ ആർ രാധാകൃഷ്ണൻ, കെ വി ശ്രീജിത്ത്, റഷീദ് തുടങ്ങിയവർ പങ്കെടുത്തു..