പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ?

ന്യൂഡൽഹി ∙ പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ? പെർഫ്യൂം കാബിൻ ബാഗിൽ കൊണ്ടുപോകാനാകുമോ? എന്നിങ്ങനെ വിമാനയാത്രയ്ക്കായി പെട്ടി തയാറാക്കുമ്പോൾ ഒരു നൂറു സംശയങ്ങൾ സ്ഥിരം യാത്രികർ പോലും നേരിടാറുണ്ട്. അതിനുള്ള ഉത്തരങ്ങൾ അറിയാം∙ പുറത്തുനിന്നുള്ള ഭക്ഷണം ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിലെ യാത്രക്കാർക്കു ചില നിയന്ത്രണങ്ങളോടെ കൊണ്ടുവരാം. ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളിൽ പഴവർഗങ്ങൾ ഉൾപ്പെടെ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അനുവദിക്കുക. മദ്യം അനുവദനീയമല്ല. രാജ്യാന്തര വിമാനങ്ങളിൽ പഴങ്ങളും പച്ചക്കറികളും പോലുള്ള ജൈവ ഭക്ഷണങ്ങളും മദ്യവും അനുവദിക്കില്ല. ∙ പെർഫ്യൂം ചെക്ക് ഇൻ ബാഗേജിലും കാബിൻ ബാഗേജിലും അനുവദിക്കും. കാബിൻ ബാഗിൽ 100 മില്ലിയിൽ (3.4 ഔൺസ്) കൂടുതൽ അനുവദിക്കില്ല.∙ ചെടികളും മരങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നയാളാണു നിങ്ങളെങ്കിൽ യാത്രയ്ക്കിടെ കിട്ടിയ ചെടിയും ചെടിച്ചട്ടിയൊക്കെയായി വിമാനത്തിൽ കയറാൻ കഴിയില്ല. മണ്ണുമായുള്ള യാത്ര അനുവദിക്കില്ല പ്രത്യേകിച്ച് രാജ്യാന്തര വിമാനങ്ങളിൽ തീരെ അനുവദിക്കില്ല. ∙ കഴുത്തിനു പ്രശ്നം, യാത്രയ്ക്കിടെ ഒന്നും മയങ്ങണം എന്നിവയ്ക്കായി നെക്ക് പില്ലോയും സാധാരണ തലയണയും കയ്യിൽ കരുതാം.

Comments (0)
Add Comment