ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു:കേസ്

കല്‍പ്പറ്റ:നഗര മധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു.ചുങ്കം ജങ്ഷനിലെ ഫേഷന്‍ ജ്വല്ലേഴ്‌സ്സിലായിരുന്നു ഇന്നലെ പകല്‍ 11.30 ഓടെ മോഷണം. കടയില്‍ സ്വര്‍ണത്തകിട് വാങ്ങാനെത്തിയ രണ്ടുപേരാണ് ലോക്കറ്റുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചുവച്ച ബോക്‌സ് മോഷ്ടിച്ചത്. മൂന്നരപ്പവ നോളം സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ കൊടുവള്ളി സ്വദേശി കെ അസൈനാര്‍ പറഞ്ഞു. തകിട് വാങ്ങിയശേഷം നല്‍കിയ പണത്തിന്റെ ബാക്കി കടയിലെ ജീവനക്കാരന്‍ തിരികെ നല്‍കിയ പ്പോള്‍ നോട്ട് പഴയതാണെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ടു. നോട്ടുമാറ്റാനായി തുറന്നുവച്ച ഡ്രോയില്‍നിന്നാണ് മോഷണം നടത്തിയത്. സംഭവസമയം ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായതായി മനസ്സിലായത്. മോഷണം നടത്തുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.

Comments (0)
Add Comment