ഗസ്റ്റ് അധ്യാപക, ലാബ് സ്റ്റാഫ് നിയമനം

ദ്വാരകയിലെ മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടര്‍ എഞ്ചിനീയിറിങ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കും ട്രേഡ് ടെക്നീഷ്യൻ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ബിടെക് ബിരുദവും ട്രേഡ് ടെക്നീഷ്യൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിൽ ടിഎച്ച്എസ്എൽസി/ഐടിഐ/കെജിസിഇ/എൻടിസി/വിഎച്ച്എസ്ഇ എന്നിവയുമാണ് യോഗ്യത.

യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി സെപ്റ്റംബര്‍ 9ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04935 293024.ഫിറ്റ്നസ് ട്രെയിനര്‍, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സുകൾമാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്കിൽ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും പുതിയ എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സിലേക്കും പ്രവേശനം തുടങ്ങി. ഫിറ്റ്നസ് ട്രെയിനിങ് മേഖലയിൽ അറിവും പ്രാഗത്ഭ്യവും വളര്‍ത്താൻ അനുയോജ്യമായ തരത്തിലുള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം 450 മണിക്കൂറാണ്. ഫീസ് 18,000 രൂപ. തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എസൻഷ്യൽ ഇംഗ്ലീഷ് കോഴ്സിന് 2900 രൂപയാണ് ഫീസ്. 15 മുകളിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ: 9495999669.

Comments (0)
Add Comment