മാനന്തവാടി:കുന്നുമ്മലങ്ങാടി സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദ് @1500സൗഹൃദ വിരുന്ന് ‘ലൗവ് ഓഫ് ടീ’വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് റാസി സഖാഫി അധ്യക്ഷത വഹിച്ചു.ശറഫുദ്ധീൻ ഹാജി, മോയിൻ സഖാഫി, ഇ. കെ ജയരാജൻ, വിനോദ് പാലിയാണ,എം രാധാകൃഷ്ണൻ, എം ഗംഗധരൻ, അബ്ദുറഹ്മാൻ മുസ്ലിയാർ, ഫാറൂഖ് ഖുതുബി, അമൻ അഹ്‌മദ് തുടങ്ങിയവർ പ്രസംഗിച്ചു.