കല്‍പ്പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസ്സുകള്‍ അനുവദിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പ്പറ്റയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 49 സീറ്റുകളുള്ള രണ്ടു പ്രീമിയം ബസ്സുകള്‍ കല്‍പ്പറ്റ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുള്ളത് ഓണസമ്മാനമായി കല്‍പ്പറ്റ ഡിപ്പോയിലേക്ക് ബസുകള്‍ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. വിവിധ റൂട്ടുകളിലേക്ക് ചെറിയ ബസുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ മന്ത്രിയുടെ ഭാഗത്തുണ്ടാവണമെന്ന് എംഎല്‍എ പറഞ്ഞു. അനുവദിച്ച രണ്ടു ബസ്സുകള്‍ ഉടന്‍ തന്നെ കല്‍പ്പറ്റ ഡിപ്പോയില്‍ എത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

Comments (0)
Add Comment