‘തീരുവ ഒഴിവാക്കി ഇന്ത്യയോട് ട്രംപ് മാപ്പുപറയണം; നരേന്ദ്ര മോദി മിടുക്കുകാട്ടി’

വാഷിങ്ടൻ∙ ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവ പൂർണമായും നീക്കം ചെയ്യണമെന്ന് ഡോണൾ‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. വിഷയത്തില്‍ യുഎസ് മാപ്പുപറയണമെന്നും യുഎസ് റഷ്യ ചൈന എന്നിവരുമായുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കുകാട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് വളരെ നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു..

‘21-ാം നൂറ്റാണ്ടില്‍ നിര്‍ണായക പങ്ക് വഹിക്കാൻ പോകുന്നത് ഇന്ത്യയാണ്. ചൈനയുമായും റഷ്യയുമായും ഏറ്റുമുട്ടുന്ന സമയത്ത് എന്തിനാണ് എന്തിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ചുമത്തിയതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ ഒഴിവാക്കണം. പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് അഭിപ്രായം. ഇന്ത്യയോട് മാപ്പ് പറയണം’’– എഡ്വേഡ് പ്രൈസ് കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment