കൽപ്പറ്റയിൽ ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും, റിസോ ഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ് ഘാടനം ചെയ്തു.പി കെ ബാലസുബ്രഹ്മണ്യൻ,ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർമാരായ സെലീന വി എം, റജീന വി.കെ, എന്നിവർ സംസാരിച്ചു.എഴുത്തുകാരനുംആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ & മീഡിയ ഓഫീസറുമായ കെ.എം മുസ്‌തഫ്, ഡി.പി.എം ആശ പോൾ, സ്നേഹിതാ സ്റ്റാഫ് സുനിജ, എന്നിവർ ക്ലാസ്സ് നയിച്ചു കമ്മ്യൂണിറ്റി കൗൺസിലർ സൂര്യ പി നന്ദി പറഞ്ഞു.

Comments (0)
Add Comment