കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (51) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ചിന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ ചിന്നൻ്റെ വാരിയെല്ലുകളും, ഷോൾഡറും പൊട്ടിയിട്ടുണ്ട്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബേഗൂർ വനപാലകരും, ആർആർടി സംഘവും തുടർനടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. ബാവലിയിലെ ഫോറസ്റ്റ് വാച്ചറായ ദേവിയുടെ ഭർത്താവാണ് ചിന്നൻ.

Comments (0)
Add Comment