കളഞ്ഞുകിട്ടിയ മൂന്നര പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസില്‍ ഏല്‍പ്പിച്ച് കാറ്ററിംഗ് സര്‍വ്വീസുകാര്‍ മാതൃകയായി

മാനന്തവാടി: മാനന്തവാടി അയിലമൂലയില്‍ വെച്ച് കളഞ്ഞുകിട്ടിയ മൂന്നര പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസില്‍ ഏല്‍പ്പിച്ച് കാറ്ററിംഗ് സര്‍വ്വീസുകാര്‍ മാതൃകയായി. ഏതന്‍സ് കാറ്ററിംഗ് നടത്തി വരുന്ന എടവക അയിലമൂല സ്വദേശികളായ ഷാജു കാട്ടാംതോട്ടില്‍, മെതിപ്പാറ സണ്ണിച്ചന്‍ എന്നിവരാണ് റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ലേഡിസ് ബാഗ് മാനന്തവാടി പോലീസില്‍ ഏല്‍പ്പിച്ചത്.

തുടര്‍ന്ന് പോലീസുകാരായ മനീഷ് കുമാര്‍, അസ്ബീര്‍, മനു അഗസ്റ്റിന്‍ എന്നിവര്‍ ഉടമസ്ഥയായ എള്ളുമന്ദം സ്വദേശി ശോഭിത ബിനോയിയെ കണ്ടെത്തി വിവരമറിയിക്കുകയും അവര്‍ സ്റ്റേഷനിലെത്തി ആഭരണങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.ഇന്നുച്ചയോടെ ശോഭിതയും ഭര്‍ത്താവും തൊട്ടില്‍പ്പാലത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്ന സമയത്തായിരുന്നു ഇവരില്‍ നിന്നും ബാഗ് നഷ്ടപ്പെട്ടത്.

Comments (0)
Add Comment