പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി

മാനന്തവാടി: എടവക പഞ്ചായത്തിലെ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. വടം വലിയും പൂക്കള മത്സരവും അടക്കം നിരവധി കാലാ കായിക മത്സരങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു.

എടവക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നറുക്കെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഓണ സന്ദേശം നൽകി.ഉന്നതവിജയം നേടിയവരെമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.വി.വിജോൾ ആദരിച്ചു. പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി. സി.സുജാത, പി. കാദർ, റസിയ ലിയാക്കത്ത്, ശശിധരൻ മലയിൽ,കെ.എം.ഷിനോജ് എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment