മാനന്തവാടി : സെപ്തംബർ 14 ന് ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയോടനുബന്ധിച്ച് മാനന്തവാടി ശ്രീഹനുമാൻ കോവിലിൽ വെച്ച് നടത്തിയ ചിത്രരചനാ മത്സരവും, പുരാണ പ്രശ്നോത്തരി മത്സരവും ആഘോഷ കമ്മിറ്റി വൈസ്ചെയർമാൻ സന്തോഷ് ജി നായർ ഉദ്ഘാടനം ചെയ്തു.
എൽ.പി.വിഭാഗം ചിത്രരചനാ മത്സരത്തിൽ പ്രണവ് ദ്വാരക ഒന്നാം സ്ഥാനവും, ശ്രീതു ബിജു രണ്ടാം സ്ഥാനവും, ദേവേന്ദു സതീഷ് മൂന്നാം സ്ഥാനവും, യു.പി വിഭാഗം ആരാധ്യ അനൂപ് ഒന്നാം സ്ഥാനവും, ദർശൻ. എസ്. സനൽ രണ്ടാം സ്ഥാനവും, പാർവ്വണ രജീഷ് മൂന്നാം സ്ഥാനവും, ഹൈസ്ക്കൂൾ വിഭാഗം ഹരിനന്ദ് ഒന്നാം സ്ഥാനവും, മാളവിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പുരാണ പ്രശ്നോത്തരി മത്സരത്തിൽ ജൂനിയർ വിഭാഗം പാർവ്വണ ഒന്നാം സ്ഥാനവും, ദേവർഷ് രണ്ടാം സ്ഥാനും , വിഷ്ണുപ്രിയ മൂന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ വസുമതി. പി.കെ. ഒന്നാം സ്ഥാനവും, വേദ രണ്ടാം സ്ഥാനവും, ജയേഷ്, അക്ഷയ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം സെപ്തംബർ 13 ന് ശ്രീ ഹനുമാൻ കോവിലിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും. ചടങ്ങിൽ ആഘോഷ കമ്മിറ്റി ജോയിൻ്റ് കൺവീനർ സൂര്യ മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് പാലക്കൽ, സുനിൽ സെഞ്ച്വറി, ജയേഷ്, എൻ.എസ്. സുജാത എന്നിവർ സംസാരിച്ചു.