യുവതിയുടെ മാല കവർന്നു; യുവാവ് പിടിയിൽ

ബത്തേരി: യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല കവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ മാസം 29-ന് രാത്രിയോടെ കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കളോടൊപ്പം പോവുകയായിരുന്ന മടക്കിമല സ്വദേശിനിയുടെ അരപ്പവൻ സ്വർണ്ണമാലയാണ് ബിനു തട്ടിപ്പറിച്ചത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ മാല കവർന്നെടുക്കുകയും തടയാൻ ശ്രമിച്ച യുവതിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Comments (0)
Add Comment