യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല കെ.സി. രഞ്ജിത്ത് (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജിത്ത് മരിച്ചു.യുവതിയെ പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കണ്ടംചോലയിലെ പരേതനായ കുമാരന്റേയും കല്യാണിയുടേയും മകനാണ് രഞ്ജിത്ത്. സഹോദരി: രജില

Comments (0)
Add Comment