മുത്തങ്ങ :ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 1.452 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് ഫഹാദ് എ.പി (23) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ രഘു വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ കുമാർ പി.വി, ദിനീഷ് എം.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രമ്യ ബി.ആർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.