കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെ എല്ലാ ആശാവർക്കർമാർക്കും വയനാട് പാർലമെന്റ് എംപി പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായി സാരി നൽകി. കൽപ്പറ്റ എംഎൽഎ അഡ്വ. ടി. സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.പി. ആലി, ജില്ലാ യുഡിഎഫ് കൺവീനർ ഗോപാലക്കുറുപ്പ്, കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ. ഐസക്, റസാഖ് കൽപ്പറ്റ, ബി. സുരേഷ് ബാബു, പോൾസൺ കുവക്കൽ, എം.എ. ജോസഫ്, ശോഭന കുമാരി, എൻ. മുസ്തഫ, ഗിരീഷ് കൽപ്പറ്റ, കെ. അജിത തുടങ്ങിയവർ സംസാരിച്ചു.