അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം നടത്തി

കല്‍പ്പറ്റ :അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ടി. ഉഷാകുമാരി അധ്യക്ഷനായി. ഗ്രേസി ജോസഫ്, ടി. പി. മേരി ഫ്രാന്‍സിസ്, ശാന്ത എന്‍.സി, അന്നക്കുട്ടി വര്‍ഗീസ്, സാറാമ്മ മാത്യു, കെ. പി. പാത്തുമ്മ , ഇന്ദിര .കെ, ലില്ലി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ 7000 രൂപയാക്കുക, ഫെസ്റ്റിവെല്‍ അലവന്‍സ് 3000 രൂപയാക്കുക,2023 മുതല്‍ അങ്കണവാടിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷനും, ക്ഷേമനിധി ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്.

Comments (0)
Add Comment