തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം:അന്വേഷണം ആരംഭിച്ചു

പുല്‍പ്പള്ളി: കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.തങ്കച്ചന്റെ മരക്കടവിലെ വീട്ടിലെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം മൊഴിയെടുത്തു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അന്വേഷണ സംഘം തങ്കച്ചന്റെ വീട്ടിലെത്തിയത്. തങ്കച്ചനില്‍നിന്നും കുടുംബങ്ങളില്‍ നിന്നും അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പു പോരാണ് കള്ളക്കേസിനിടയാക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലവും ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന നേതാക്കളുടെ പേര് വിവരങ്ങളും തങ്കച്ചന്‍ അന്വേഷണ സംഘത്തിന് നല്‍കി.

Comments (0)
Add Comment