പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ മുനവ്വിറുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസയുടെ കീഴില്‍ നബിദിനാഘോഷം മൂന്ന് ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅക്ക് ശേഷം മഹല്ല് പ്രസിഡണ്ട് എം മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ച നബിദിനാഘോഷ പരിപാടിയൂടെ ഭാഗമായി നടത്തിയ തലമുറ സംഗമം വേറിട്ട ഒരു അനുഭവമായി.
സെപ്റ്റംബര്‍ 5 മഗരിബിന് ശേഷം ബുര്‍ദ ഖ വാലി സദസും സെപ്റ്റംബര്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് വനിത സംഗമതില്‍ ഷൗക്കത്തലി വെള്ളമുണ്ട. നാഫിയ വാഫിയ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകുന്നേരം നാലുമണിക്ക് നബിദിന റാലിയും. ഏഴുമണിക്ക് സാംസ്‌കാരിക സമ്മേളനവും നടത്തി. സാംസ്‌കാരിക സമ്മേളനം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാമി നരസിംഹാനന്ദ. റാഷിദ് ഗസാലി കൂളി വ യല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ഹാരിസ് സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം വേദിയില്‍ നടന്നു. സെപ്റ്റംബര്‍ 7 രാവിലെ 8 മണി മുതല്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടത്തി. രാത്രി 10 മണിക്ക് സമാപന സംഗമം അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി കെ ഹനീഫ സ്വാഗതവും. ട്രഷറര്‍ റഫീഖ് നന്ദിയും പറഞ്ഞു തുടര്‍ന്ന് സമ്മാനവിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.