മുറിവുണക്കുന്ന ‘മുറികൂടിപ്പച്ച’യുടെ രഹസ്യം കണ്ടെത്തി ഗവേഷകർ

‘മുറികൂടിപ്പച്ച’ എങ്ങനെ അതിവേഗം മുറിവ് ഉണക്കുന്നുവെന്നു കണ്ടെത്തി ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ സെന്റർ ഓഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ഗവേഷകർ. മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിക്കുകയും ചെയ്തു. പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശ്രേഷ്ഠ പദ്ധതി വഴിയായിരുന്നു ഗവേഷണം.

സ്ട്രോ ബലാന്തസ് ആൾട്ടർനേറ്റ’ എന്ന ശാസ്ത്രനാമമുള്ള ‘മുറികൂടിപ്പച്ച’ നാട്ടിൻപുറങ്ങളിൽ മുറിവുണക്കാൻ ഉപയോഗിക്കുന്ന സസ്യമാണ്. ഇല പിഴിഞ്ഞെടുത്ത സത്ത് മുറിവിൽ പുരട്ടി കെട്ടി വച്ചാൽ ആഴത്തിലുള്ള മുറിവു പോലും വേഗം കരിയും. ഇതിൽ അടങ്ങിയിരിക്കുന്ന ‘ലൂപ്പിയോൾ’ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് ഇതിനു പിന്നിലെന്നാണ് പുതിയ കണ്ടെത്തൽ. ‘മുറികൂടിപ്പച്ച’യിൽ വലിയ തോതിൽ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയിൽ മില്ലി ഗ്രാമിന് 4,500 മുതൽ 6,000 രൂപ വരെ വിലയുണ്ട്. എളുപ്പത്തിൽ വേർതിരിച്ചെടുക്കാനുമാകും.

Comments (0)
Add Comment