കഞ്ചാവുമായി യുവാവിനെ പിടികൂടി

ബാവലി: തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ.പിയും സംഘവും ബാവലിയില്‍ നടത്തിയ പരിശേധനയില്‍ കഞ്ചാവുമായി യുവാവിനെപിടികൂടി.കോഴിക്കോട് കുണ്ടുതോട്, മരുതോങ്കര തോട്ടക്കാട് മരുതോരേമ്മേല്‍ വീട്ടില്‍വിജിന്‍ പി.വി (23) ആണ് 53 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എ.എസ്.ഐ ശിവന്‍, എസ്.സി.പി.ഒ ജിതിന്‍, സിപിഒമാരയ മനീഷ്, ഹരീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Comments (0)
Add Comment