വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ പീഡന ശ്രമം. സഹപ്രവര്‍ത്തനകനായ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പരാതി. ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. നൈറ്റ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. രാത്രിയായിട്ടും വനിതാ ഓഫീസര്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഓടിയാണ് രക്ഷപ്പെട്ടത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം തന്നെ വനിത പരാതി നല്‍കി. തുടര്‍ന്ന് രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റി. വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. ഇതോടെ രതീഷ് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.