ആത്മഹത്യ ചെയ്‌ത എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ മണിച്ചിറയിലെ വീട്ടിൽ വച്ചാണ് സംഭവം. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെന്നും കുറെയായി അനുഭവിക്കുന്നുവെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു.