ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ മാനന്തവാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്ബിലെ 40 കേഡറ്റുകൾക്ക് രണ്ട് ദിവസത്തെ ദുരന്ത നിവാരണ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. ദുരന്ത മുന്നൊരുക്കത്തിൻ്റെ ഭാഗമായി മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ചെയ്യാൻ കഴിയുക എന്ന് ഹ്യൂമെയിൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ എന്ന സംഘടനയിലെ അംഗങ്ങളായ സന്തോഷ് എം, അക്ഷത എസ്, ആഷ്‌ലി ജോർജ് തുടങ്ങിയവർ ക്ലാസ്സെടുത്തു.ഹെഡ് മാസ്റ്റർ സുരേഷ് കുമാർ കെ കെ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. അധ്യാപക കോർഡിനേറ്റർമാരായ ആയ ഹെൻറി മരിയ ദാസ് എം ആർ, ശ അഞ്ജലി ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.