കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി നഷ്ടപ്പെട്ട അണ്ണയ്യന്റെ കൃഷിസ്ഥലം പ്രിയങ്ക ഗാന്ധി എം.പി. സന്ദർശിച്ചു. തുടർന്ന് മുണ്ടക്കൈ മേഖലയിലും സന്ദർശനം നടത്തി.
ബെയ്‌ലി പാലം തുറക്കാത്തത് കൊണ്ട് ഉണ്ടാവുന്ന തൊഴിൽ നഷ്ടത്തെ കുറിച്ച് പ്രദേശവാസികൾ പരാതിപ്പെട്ടു. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ.യും ഒപ്പമുണ്ടായിരുന്നു.