എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

ലക്കിടി: കല്‍പ്പറ്റ എക്‌സൈസും വയനാട് ജില്ലാ എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി ലക്കിടി ഭാഗത്ത് വെച്ച് പുലര്‍ച്ച നടത്തിയ വാഹന പരിശോധനയില്‍ എംഡിഎംഎ യുമായി കാറില്‍ വരികയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അരിക്കോട് സ്വദേശി ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹല്‍ പി.പി (25), തൃശ്ശൂര്‍ മാള സ്വദേശി കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന്‍ (28) എന്നവരെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍. ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും 4.41 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്.

പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 65 കെ 69 84 കാര്‍ തുടര്‍ നടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു. ജി, പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ കെ.എം ലത്തീഫ്, കൃഷ്ണന്‍കുട്ടി, അനീഷ് എ.എസ്, വിനോദ്.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ.ടി, വൈശാഖ്. വി.കെ, അനീഷ് ഇ.ബി, സാദിഖ് അബ്ദുള്ള, പ്രജീഷ് എം.വി, സൂര്യ കെ.വി എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment