ഡിവൈഡ‍ർ കണ്ടില്ല, അടിപ്പാതയിലേക്ക് ഇടിച്ചുകയറി; കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്

ആലപ്പുഴ ∙ ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതാണ് അപകടത്തിനു വഴിയൊരുക്കിയത്.

ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതാണു നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നുമാണ് യാത്രക്കാർ‌ പറയുന്നത്. ഇന്ന് പുലർ‌ച്ചെ നാലരയോടെയാണ് അപകടം. ഡ്രൈവറും കണ്ടക്ടറും പരുക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

Comments (0)
Add Comment