ആർജെഡി നേതാവിനെതിരായ വധശ്രമത്തിൽ ആർവൈെജെഡി പ്രതിഷേധിച്ചു

കല്‍പ്പറ്റ : വടകര വില്യാപ്പള്ളി പഞ്ചായത്ത് ആര്‍ജെഡി സെക്രട്ടറി എം ടി കെ സുരേഷിനെ വില്യാപ്പള്ളി ടൗണില്‍ വച്ച് പട്ടാപ്പകല്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വന്നു ഭീകര അന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രാഷ്ട്രീയ യുവജനതാദള്‍ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

വധശ്രമത്തില്‍ പ്രതിഷേധിച്ച് ആര്‍വൈജെഡി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.രാഷ്ട്രീയ യുവജനതാദള്‍ ജില്ല പ്രസിഡണ്ട് പിപി ഷൈജലിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നടന്ന പ്രകടനത്തില്‍ ആര്‍ വൈ ജെഡി സംസ്ഥാന ഭാരവാഹികളായ അജ്മല്‍ സാജിദ്, ജോമിഷ് പിജെ, ഷൈജല്‍ കൈപ്പ, ജേക്കബ് പുത്തുമല, നിസാര്‍ പള്ളിമുക്ക്, നിഷാല്‍ ചുളുക്ക, നിജില്‍ വെള്ളയങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുതരമായി പരിക്കേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഈ സമയം അതുവഴി വരികയായിരുന്നു മറ്റൊരു സ്ത്രീക്കും വെട്ടേറ്റു.

അക്രമം നടത്തിയ ശ്യാംലാല്‍ പല പ്രാവശ്യം വടിവാളുമായി വീട്ടില്‍ വന്ന് സുരേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രസ്തുത വിവരം അതത് സമയത്ത് എസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരേഷും ആര്‍ജെഡി യും പരാതിയായി നല്‍കിയിരുന്നു.എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്.പോലീസിന്റെ ഈ അനാസ്ഥയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രതിക്ക് പ്രേരണയായത്. മുന്‍പ് ഇവിടെ വച്ച് നടന്ന ആര്‍ജെഡിയുടെ യുവജന വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.പ്രദേശത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായവരാണ് പ്രതിക്ക് പിന്നില്‍ എന്ന് ആര്‍വൈജെഡി നേതാക്കള്‍ പറഞ്ഞു.

Comments (0)
Add Comment