ക്രിമിനൽ കേസുകളിൽപെട്ട വിദ്യാർഥികൾക്ക് പ്രവേശന വിലക്ക്; പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി കേരള സർവകലാശാല

തിരുവനന്തപുരം ∙ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്കു കേരള സർവകലാശാല നിർദേശം നൽകി. പഠനം ഉപേക്ഷിച്ചവർ സംഘടനാ പ്രവർത്തനം ലക്ഷ്യം വച്ച് കോഴ്സുകളിൽ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയിൽപപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.

വാട്സാപ് വഴി കോപ്പിയടിച്ചതിനെത്തുടർന്ന് 3 വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട വിദ്യാർഥി മറ്റൊരു വിഷയത്തിൽ പുനഃപ്രവേശനം നേടിയത് കേരള സർവകലാശാല റദ്ദാക്കിയിരുന്നു.

Comments (0)
Add Comment