മേഖല എക്സാൈസ് ഗെയിംസ് വയനാട് ജില്ല ജേതാക്കളായി

കണ്ണൂർ-: ഒൿടോബർ 17,18,19 തീയതികളിൽ വയനാട്ടിൽ വച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയുടെ മുന്നോടിയായി കണ്ണൂരിൽ വെച്ച് നടന്ന സോണൽ ഗെയിംസിൽ ക്രിക്കറ്റിലും, വടംവലിയിലും വയനാട് ജേതാക്കളായി. വടംവലിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് വയനാട് ജേതാക്കളായത്. ക്രിക്കറ്റിൽ 44 റൺസിന് എതിരാളികളായ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി മാൻ ഓഫ് ദി മാച്ച് ആയി വൈശാഖ് വി.കെ യെ തെരഞ്ഞെടുത്തു.

Comments (0)
Add Comment