കോൺഗ്രസിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം : കെ.സി വേണുഗോപാലൻ എം.പി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന സി പി എം, ബി ജെ പി അടക്കമുള്ള ശക്തികളെ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പ്പിക്കണമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ഡി സി സി ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായി. ജില്ലയില്‍ അടുത്ത് നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതെയിരിക്കാന്‍ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും താഴെത്തട്ട് വരെയുള്ള മുഴുവന്‍ പ്രവത്തകരെയും ചേര്‍ത്തു നിര്‍ത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ പാര്‍ട്ടിയെ സജ്ജമാക്കണമെന്നും, പാര്‍ട്ടിയില്‍ ഒരു വിധത്തിലുള്ള അച്ചടക്ക ലംഘനവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എം വിജയന്‍ മരണത്തിന് മുമ്പ് മുന്‍ കെ പി സി സി പ്രസിഡണ്ടിന് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്ത് പരിഹരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അതില്‍ നിലവില്‍ ബാക്കി നില്‍ക്കുന്ന ബത്തേരി അര്‍ബന്‍ ബാങ്കിലെ ബാധ്യത ഉടന്‍ പാര്‍ട്ടി തീര്‍ത്തു നല്‍കുമെന്നും യോഗത്തില്‍ പങ്കെടുത്ത കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അറിയിച്ചു .കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, ജില്ലയുടെ ചുമതലയുള്ള സജീവ് ജോസഫ് എം എല്‍ എ, ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, ജമീല ആലിപ്പറ്റ, കെ എല്‍ പൗലോസ്, പി പി ആലി, ടി ജെ ഐസക്, എന്‍ കെ വര്‍ഗീസ്, പി ടി ഗോപാലക്കുറുപ്പ്, കെ ഇ വിനയന്‍, കെ വി പോക്കര്‍ഹാജി, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, സംഷാദ് മരക്കാര്‍, എം ജി ബിജു, ബിനു തോമസ്, അഡ്വ. രാജേഷ്‌കുമാര്‍, നിസി അഹമ്മദ്, എ പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ. പി ഡി സജി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Comments (0)
Add Comment